ഈ അധ്യായന വര്‍ഷത്തിലെ സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് തിപാഠി.
പരീക്ഷകളുടെ തിയതി ബോര്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പശ്ചാത്തകത്തില്‍ സിബിഎസ്‌ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റി വയ്ക്കുകായോ റദ്ദാക്കുകയോ ചെയ്യണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നതിനിടെയാണ് പരീക്ഷ റദ്ദാക്കില്ലെന്ന് ബോര്‍ഡ് സെക്രട്ടറി വ്യക്തമാക്കിയത്.
ആപ്പുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസമില്ലാതെ നടക്കുന്നുണ്ട്. പരീക്ഷകള്‍ എങ്ങനെ നടക്കണം എന്ന കാര്യത്തില്‍ ചര്‍ച്ചകളും ആലോചനകളും പുരോഗമിയ്ക്കുകയാണ്.
തീയതി ഉടന്‍ പ്രഖ്യാപിയ്ക്കും. എന്നാല്‍ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ പരീക്ഷകള്‍ നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം മാറുപടി നല്‍കിയില്ല.