സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ; നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം : പൊലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി. നിലവിലെ പൊലീസ് ആക്ടില്‍ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പോലീസിന് അധികാരം ലഭിക്കും.
അടുത്ത കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വന്നതും സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ കുറ്റകൃത്യങ്ങള്‍ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കണ്ടതിനാല്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍ അധിക്ഷേപിക്കല്‍ ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഭേദഗതി പ്രകാരം കുറ്റകൃത്യമാകും.
പൊലീസിന് കേസെടുക്കാന്‍ അധികാരവും ലഭിക്കും. 2020 ഐ.ടി ആക്ടിലെ 66 A , 2011ലെ പൊലീസ് ആക്ടിലെ 118 ഡി എന്നിവ സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു.
ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലമാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഭേദഗതി അപകീർത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ലഭിക്കും. അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കുന്നതിനുള്ള വ്യവസ്ഥയും വകുപ്പിലുണ്ട്.

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്

വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ

ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ്

വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു

എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു.

പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *