പേരിയ :കഴിഞ്ഞ ദിവസം വയനാട് ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 4138രൂപ നൽകി പേരിയ യുപി സ്കൂൾ വിദ്യാർഥി നാലാം ക്ലാസുകാരി ഷിഫാ ഫാത്തിമ.
അനിയത്തിക്ക് പാദസരം വാങ്ങാൻ കരുതിവച്ച പണമാണ് പേരിയ കമ്മിറ്റിക്ക് കൈ മാറിയത് . ഷെഫീഖ്, അസ്ന എന്നിവരുടെ മകളാണ് ഷിഫ.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്