ആറാമതും ഉർവശി, ഉള്ളൊഴുക്കിന്റെ ആഴം തിരിച്ചറിഞ്ഞ നേട്ടം

മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അഭ്രപാളിയിൽ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് നടി ഉർവശി. ഉള്ളൊഴുക്കിലെ പാ‍ർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉർവശി എത്തിയപ്പോൾ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉർവശി വിസ്മയിപ്പിക്കുകയായിരുന്നു. വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥ​ഗർഭമായ ശാന്തതയുമൊക്കെ ലീലാമ്മയിൽ മിന്നി മറ‍ഞ്ഞപ്പോൾ ഉർവശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവർ ഏറെയായിരുന്നു. ആ കരുതലുകളുടെ ഉറപ്പ് കൂടിയായിരുന്നു ഉർവശിയുടെ മികച്ച നടിക്കുള്ള ഈ പുരസ്കാരനേട്ടം

1977 ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978 ൽ റിലീസായ ‘വിടരുന്ന മൊട്ടുകളി’ലൂടെയാണ് ആദ്യമായി മലയാളികളുടെ മുന്നിലെത്തുന്നത്. അതിനു ശേഷം 1979-ൽ ‘കതിർ മണ്ഡപം’ എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി പ്രത്യക്ഷപ്പെട്ടു.1983-ൽ തൻ്റെ പതിമൂന്നാം വയസിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്. കാർത്തിക് നായകനായ ‘തൊടരും ഉണർവ്വ്’ എന്ന തമിഴ് ചിത്രത്തിൽ പിന്നീടും മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് റിലീസായത്. ഇതിനിടെ നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ ‘മുന്താണെ മുടിച്ച്’ ആയിരുന്നു. ഈ സിനിമ വൻ വിജയം ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. തുടർന്നങ്ങോട്ട് മലയാളിയുടെ മനസിലേക്ക് ചേക്കേറിയ ഇന്നും സിനിമാപ്രേമികൾ നെഞ്ചോട് ചേർക്കുന്ന കഥാപാത്രങ്ങളുമായി ഉർവശി മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിലേക്ക് സ്ഥാനം നേടുകയായിരുന്നു.

80 കളിലും 90 കളിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. കോമഡി ടൈമിങ്ങിലും ​ഗൗരവകഥാപാത്രങ്ങളിലും തന്റേതായൊരു വ്യക്തി മുദ്ര പതിപ്പിക്കാൻ ഉർവശിക്ക് കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു അവരുടെ ഓരോ വേഷങ്ങളും. അനിയത്തിയായാലും കാമുകിയായാലും ഭാര്യയായാലും അമ്മയായാലും അമ്മായിയമ്മയായാലും ഈ വേഷത്തിൽ ഉർവശി ഭ​ദ്രമെന്ന് തോന്നിപ്പിച്ചിടത്തായിരുന്നു അവരുടെ കഥാപാത്രങ്ങളുടെ വിജയം

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.