പടിഞ്ഞാറത്തറ:നവംബർ 9,10 തീയതികളിൽ പടിഞ്ഞാറത്തറ ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രീമിയർ ലീഗിൽ കളിച്ച മുഴുവൻ മത്സരങ്ങളിലും വിജയിച്ച് ഫൈനൽ മത്സരത്തിൽ സ്പന്ദനം തെങ്ങുമുണ്ടയെ പരാജയപ്പെടുത്തി യുണൈറ്റഡ് പാണ്ടങ്കോട് ജേതാക്കളായി. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി സിദ്ദീഖ് മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നു.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും