തരുവണ: ശിശു ദിനതോടനുബന്ധിച്ച് തരുവണ വീ കേർ അൽ ബിർ പ്രീ സ്കൂളിൽ നടന്ന ആഘോഷ പരിപാടി കേരള സർക്കാർ ഉജ്ജ്വൽ ബാല്യ പുരസ്കാര ജേതാവും ബാല ഗായകനുമായ റാമിസ് റഹ്‌മാൻ അണിയേരി ഉദ്ഘാടനം ചെയ്തു. അൽ ബിർ കുരുന്നുകളുടെ കൂടെ പാട്ട് പാടിയും കഥ പറഞ്ഞും ശിശു ദിന സംഗമം ശ്രദ്ധേയമാക്കിയ റാമിസ് ചാച്ചാജി ഓർമ്മകൾ സദസ്സിന് കൈമാറി.കുട്ടികളുടെ അവകാശം, പരിചരണം, വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് മനസ്സിലാവും വിധമുള്ള കഥ -പാട്ട് തുടങ്ങിയവ ഉൾച്ചേർത്ത റാമിസ് റഹ്മാന്റെ സംസാരം കുട്ടികൾക്ക് ഏറെ പ്രിയമുള്ളതാക്കി. ചടങ്ങിൽ സ്കൂൾ ഹെഡ് ടീച്ചർ ഷറഫുന്നിസ അധ്യക്ഷത വഹിച്ചു. ഷെഹീറ പാലമുക്ക്, ഷക്കീല പള്ളിക്കൽ, ഫസ്‌ന പീച്ചാങ്കോട്, നൂർജഹാൻ, അഫീദ, സമീറ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.ചിൽഡ്രൻസ് റാലി, സർഗ്ഗ വേദി, പ്ലക്കാർഡ് മത്സരം, ചാച്ചാജി സ്മരണ പരിപാടികളും നടന്നു.തരുവണയിലെത്തിയ ചിലഡ്രൻസ് റാലിയെ ചാലിയാടൻ അബ്ദുള്ള, ഇബ്രാഹിം. സി. എച്ച്, അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം