തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ കടുവാ സാന്നിധ്യം; ശക്തമായ ജാഗ്രത

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ശക്തമായ ജാഗ്രത തുടരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൽസി ജോയ് അറിയിച്ചു.
പ്രദേശത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത്. രാത്രി 7.30ന് ശേഷം ഒറ്റപെട്ട സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. വനപ്രദേശത്തിനോടും തോട്ടങ്ങളോടും ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവർ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനോ സഞ്ചാരികൾ വനാതിർത്തിയിൽ പുറത്തിറങ്ങുകയോ ചെയ്യരുത്. ആശങ്ക ഒഴിയുന്നതു വരെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ.
ആവശ്യമെങ്കിൽ മുൻകരുതലോടുകൂടെ കൂട്ടമായി മാത്രം യാത്ര ചെയുക . രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിട്ട് റോഡിൽ പുറത്തിറങ്ങാൻ ശ്രമിക്കരുത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

ഐ.ടി.ഐ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

നെന്മേനി ഗവ വനിതാ ഐ.ടി.ഐ, വെള്ളമുണ്ട ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ഫീസ് അടയ്ക്കാനും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കാത്തവര്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി ഫീസടച്ച് അടുത്തുള്ള ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍

ജേണലിസം അധ്യാപക നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *