മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് നഷ്ടപരിഹാരം; വിതരണോദ്ഘാടനം നടത്തി

ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം നടത്തി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ആകെയുള്ള 141 തൊഴിലാളികൾക്ക് അകൗണ്ട് വഴിയാണ് പണം ലഭിക്കുക.
20 ലേറെ വർഷങ്ങളായുള്ള മരിയനാട് എസ്റ്റേറ്റ് തൊഴിലാളികളുടെ വിഷയത്തിൽ ഇതോടെ സമഗ്ര പരിഹാരമായെന്നും സർക്കാർ ഇടപെടലും തൊഴിലാളി യൂണിയൻ നേതാക്കളും ജില്ലാ കളക്ടറുമായുള്ള ആരോഗ്യകരമായ ചർച്ചകളുമാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നതെന്നും മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു.

സുൽത്താൻ ബത്തേരി ഇരുളം വില്ലേജിൽ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് പ്രവർത്തനം നിർത്തലാക്കിയതുമായ മരിയനാട് എസ്റ്റേറ്റിലെ തൊഴിൽ നഷ്ടപ്പെട്ട 141 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മരിയനാട് പുനരധിവാസ പദ്ധതി പ്രകാരം 5 കോടി രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവർ അംഗീകരിച്ചതോടെയാണ് 141 തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായത്.

സര്‍ക്കാര്‍ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ചാണ് ആനുകൂല്യ തുക വിതരണം ചെയ്യ്തത്. ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികൾ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് രൂപീകരിച്ചിരുന്നു.

മരിയനാട് എസ്റ്റേറ്റ് 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്‌പ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ടപരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നല്‍കാനാണ് വയനാട് പാക്കേജില്‍ തുക അനുവദിച്ചത്.

ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ടപരിഹാരവും ഗ്രാറ്റുവിറ്റിയും കണക്കാക്കി. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കിയത്.

ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇപിഎഫ് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തുക തിട്ടപ്പെടുത്തിയത്. എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായത്. ഇതില്‍ 21 പേര്‍ മരണപ്പെട്ടു.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ,
ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കെ എസ് ശ്രീജിത്ത്, ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാർ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഓര്‍മയുടെ ഒരാണ്ട്; ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്താന്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ-പിന്നാക്ക ക്ഷേമ

ചൂട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു

പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്‍റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട്

കരിപ്പൂരിന്‍റെ ആകാശം കൂടുതൽ വിസ്തൃമാകും, അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകാതെ കുതിച്ചുയരും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.

മലപ്പുറം: ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്‍റെ

തുടർച്ചയായി ആറാം വർഷവും നെൽകൃഷിയിറക്കി നീലഗിരി കോളജ്.

കോവിഡ് കാലത്താണ് “ഗ്രീൻ പോസിറ്റീവ്” എന്ന് പേരിൽ കാർഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വർഷം 10 ടണ്ണിലധികം നെല്ല് അടക്കമുള്ള കാർഷിക ഉൽ പ്പാദനമാണ് പദ്ധതിയുടെ ലക്ഷ്യo. കൂടാതെ, മത്സ്യകൃഷിയും ഫ്രൂട്സ് ഗാർഡനും

മഴയാത്ര നടത്തി.

കുടുംബശ്രീ ബാലസഭയുടെ നേത്യത്വത്തിൽ വെങ്ങപ്പള്ളി സി.ഡി.എസ്സിലെ ബാലസഭ കുട്ടികൾ പച്ച തുരുത്തിലേക്ക് മഴയാത്ര നടത്തി.കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും മഴ ബാലസഭ കുട്ടികൾക്ക് നവ്യാനുഭവമായി. ബാലസഭ ആർ.പി ബബിത, സി.ഡി.എസ് ചെയർപേഴ്സൺ നിഷ രാമചന്ദ്രൻ ,ഷേമകാര്യ സ്റ്റാൻഡിങ്

ചുരത്തിൽ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

ഇന്ന് രാവിലെ വൈത്തിരി പോലീസിൻ്റെ പരിശോധനയിൽ ലക്കിടി നഴ്‌സറിക്ക് പിൻവശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും ഷെഫീഖ് കൊക്കയിലേക്ക് ചാടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.