പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ‘ഉണർവ്’ ആരംഭിച്ചു. പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ അജീഷ് വി വി എസ്പിസി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ബിജുകുമാർ പി, പ്രധാനാധ്യാപിക സീമ കെ, പിടിഎ പ്രസിഡന്റ് സുധീഷ് കുമാർ, ഡ്രിൽ ഇൻസ്‌പെക്ടർ സനിൽ എം എസ്, സിവിൽ പോലീസ് ഓഫീസർ ശ്രീജേഷ് എം എന്നിവർ പങ്കെടുത്തു.എസ്പിസി അഡീഷനൽ നോഡൽ ഓഫീസർ മോഹൻദാസ് കെ, ഹെഡ് കോൺസ്റ്റബിൾ ദീപ സാബു എന്നിവർ ക്യാമ്പ് സന്ദർശിച്ചു കേഡറ്റുകളുമായി സംവദിച്ചു.തുടർന്ന് ‘ശാരീരിക ക്ഷമതയും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ മുഹമ്മദ് ഷെമീം ടി ക്ലാസ് നയിച്ചു. വൈകീട്ട് സനിൽ എം എസിന്റെ നേതൃത്വത്തിൽ ശാരീരിക പരിശീലനവും പരേഡും നടത്തി.

ഓണക്കിറ്റ് വിതരണം ചെയ്തു.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 155 രോഗി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരുപിച്ച് വീടുകളിൽ എത്തിച്ചു നൽകി. പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ഭക്ഷ്യകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്