കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.പാലക്കാട് സ്വദേശിയായ ദിലീപ് (32)എന്നയാള്‍ക്കാണ്പരിക്കേറ്റത്.പരിക്കേറ്റയാളെഫയർഫോഴ്സ് ഹോസ്പിറ്റലിൽ എത്തിച്ചു.

തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.
കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.