വൈത്തിരി ജലീൽ വധം; സി പി ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർത്തിയില്ല, ഫോറൻസിക് റിപ്പോർട്ട്

വയനാട്: വൈത്തിരിയിൽ റിസോർട്ടിൽ വച്ച് മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലീസ് വാദം പൊളിയുന്നു. ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.

ജലീൽ വെടിയുതിർത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ, ജലീൽ വെടിവച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമർപ്പിച്ച തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ല. ജലീലിൻ്റെ വലതു കയ്യിൽ നിന്നും ശേഖരിച്ച സാംപിളിലും വെടിമരുന്നിൻ്റെ അംശമില്ലെന്ന് റിപ്പോർട്ടിലുണ്ട്.

ജലീലിൻ്റെ ബന്ധുക്കളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരൻ പ്രതികരിച്ചു. ജലീലിനെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ബന്ധുക്കൾ ഉൾപ്പടെ പലരും അന്ന് തന്നെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ കോടതിയെയും സമീപിച്ചിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.

കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തു നിന്ന് കണ്ടെടുത്ത തോക്ക് ഉൾപ്പടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത് നൽകാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിന്റെ കുടുംബം കോടതിയെ സമീപിച്ചു. അങ്ങനെയാണ് അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.

ചുരം ബദല്‍പാതകള്‍ യാഥാര്‍ഥ്യമാക്കണം; കോണ്‍ഗ്രസ് പ്രതിഷേധസദസ് നടത്തി.

കല്‍പ്പറ്റ: വികസനത്തിന്റെ കാര്യത്തില്‍ വയനാടിനോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികളാണെന്ന് സജീവ് ജോസഫ് എം എല്‍ എ. വയനാട് ചുരം റോഡില്‍ സുരക്ഷിത യാത്രക്ക് സൗകര്യമൊരുക്കുക, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് ഉടന്‍

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.