മാനന്തവാടി :പൊതു വിദ്യഭ്യാസ വകുപ്പ് ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാംപ് – വെളിച്ചം 2022 – ഡിസംബർ മാസം 24 മുതൽ ആരംഭിക്കുന്നു. അതിനു മുന്നോടിയായി വളണ്ടിയർമാർക്കായി പ്രീ ക്യാംപ് ഒറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ഗവ: വൊ ക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിൽ വയനാട് ജില്ലയിലെ 54 സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 108 വൊളണ്ടിയർമാർ പങ്കെടുത്തു. “വെളിച്ചം 2022 “പ്രീ ക്യാംപ് ഒറിയന്റേഷൻ മാനന്തവാടി ഗവ വി എച്ച് എസ് എസ് പ്രിൻസിപ്പൽ സാലിം അൽത്താഫ് എൻ.കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഐസ് ബ്രേയ്ക്കിങ് , ലീഡർഷിപ് ,ക്യാമ്പ് പ്രോജക്റ്റുകൾ, ക്യാമ്പ് സംഘാടനം, ഗ്രൂപ്പിങ്മുതലായ കാര്യങ്ങളിൽ പരിശീലന സെഷനുകൾ നടന്നു . പരിപാടിക്ക് ജില്ലാ കൺവീനർ ശ്യാൽ കെ എസ് ക്ലസ്റ്റർ കൺവീനർമാരായ രവീന്ദ്രൻ കെ , ഹരി. എ ,രാജേന്ദ്രൻ എം കെ ,രജീഷ് എ വി , പ്രോഗ്രാം ഓഫീസർമാരായ സംഗീത, സിന്ധു, ഷിഫാനത്ത്, എന്നിവർ നേതൃത്വം നൽകി

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…
വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്