ജീന്‍സ് പോക്കറ്റിലെ ഈ ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണെന്ന് അറിയാമോ? ഇതാ ഉത്തരം!

കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ഫാഷന്‍ ട്രെന്‍ഡ് ആണ് ജീന്‍സ്. എല്ലാദിവസവും ധരിക്കുന്നത് ജീന്‍സ് ആണെങ്കില്‍ പോലും ജീന്‍സിന്റെ ഭാഗമായിട്ടുള്ള ചില കാര്യങ്ങള്‍ എന്തിനാണെന്ന് നമുക്ക് വലിയ ധാരണ ഉണ്ടാകില്ല. അത്തരത്തില്‍ ഒന്നിനെ കുറിച്ചാണ് ഇനി പറയുന്നത്.

കാലാകാലങ്ങളായി മാറാത്ത ജീന്‍സ് രൂപകല്പനയിലെ പ്രധാന ഭാഗങ്ങളാണ് ചെറിയ പോക്കറ്റും പോക്കറ്റിനു മുകളിലെ മെറ്റല്‍ സ്റ്റഡുകളും. ജീന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചെറിയ പോക്കറ്റ് പിന്നീട് പോക്കറ്റില്‍ വാച്ച് കരുതിയിരുന്ന തൊഴിലാളികളുടെ ചരിത്രപരമായ പ്രതീകമായി മാറി. എന്നാല്‍ ഈ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണ് പിടിപ്പിച്ചിരിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? സ്‌റ്റൈലിനപ്പുറത്തേക്ക് അതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

ജീന്‍സിന്റെ പോക്കറ്റിന്റെ അറ്റത്തുള്ള ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ നിരവധി ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 1870-കള്‍ മുതല്‍, ലെവിസ് ജീന്‍സിന് ഈ സ്റ്റഡുകള്‍ ഘടിപ്പിച്ച ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഉണ്ടായിരുന്നു. ‘റിവറ്റുകള്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്. ബലമായി പിടിക്കുമ്പോഴോ ആയാസകരമായ കാര്യങ്ങള്‍ ചെയ്യുമ്പോഴൊക്കെ പെട്ടെന്ന് കീറി പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലാണ് റിവറ്റുകള്‍ ജീന്‍സില്‍ പിടിപ്പിച്ചിട്ടുള്ളത്. ജീന്‍സ് പെട്ടെന്ന് നശിച്ചു പോകാതെ കൂടുതല്‍ കാലം നില്‍ക്കാനാണ് ഇത്തരത്തില്‍ റിവറ്റുകള്‍ പിടിപ്പിക്കുന്നത്. എന്നാല്‍ ഇത് ജീന്‍സില്‍ വന്നതിനു പിന്നില്‍ മറ്റൊരു ചരിത്രമുണ്ട്.

1870-കളില്‍, ഡെനിം ഉപയോഗിക്കുന്നവരില്‍ ഒരു പ്രധാന വിഭാഗം തൊഴിലാളികള്‍ ആയിരുന്നു. അവരുടെ ശാരീരിക അധ്വാനം മൂലം ട്രൗസറുകള്‍ പെട്ടെന്ന് നശിക്കുന്നത് പതിവായി. തുടര്‍ന്ന്, ഒരു തൊഴിലാളിയുടെ ഭാര്യ, തയ്യല്‍ക്കാരനായ ജേക്കബ് ഡേവിസിന്റെ അടുത്തെത്തി അത്ര വേഗത്തില്‍ നശിച്ചു പോകാത്ത ഒരു ജോഡി ഡെനിം വര്‍ക്ക് ട്രൗസര്‍ തയ്ച്ചു തരാമോ എന്ന് ചോദിച്ചു. അതിന് ജേക്കബ് ഡേവിസ് കണ്ടെത്തിയ ഉപായമായിരുന്നു റിവറ്റുകള്‍. തുണിയെ ചേര്‍ത്തുനിര്‍ത്താനും വേഗത്തില്‍ കീറി പോകുന്നത് തടയാനും റിവറ്റുകള്‍ സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തൊഴിലാളികളുടെ ട്രൗസറുകളില്‍ വേഗത്തില്‍ കീറി പോയിരുന്ന ഭാഗം പോക്കറ്റുകള്‍ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം പോക്കറ്റുകളുടെ 2 അഗ്രഭാഗത്തും റിവറ്റുകള്‍ പിടിപ്പിച്ചു.

അദ്ദേഹത്തിന്റെ റിവറ്റ്ഡ് ട്രൗസറുകള്‍ തൊഴിലാളികള്‍ക്കിടയില്‍ തല്‍ക്ഷണം ഹിറ്റായി. അതിന്റെ ബിസിനസ് സാധ്യത മനസ്സിലാക്കിയ ജേക്കബ് ഡേവിസ് ഒരു ബിസിനസ് പങ്കാളിക്ക് ആയി തിരഞ്ഞു . അങ്ങനെ അക്കാലത്ത് ഡ്രൈ ഗുഡ്‌സ് വ്യാപാരിയായിരുന്ന ലെവി സ്‌ട്രോസിനെ ബന്ധപ്പെടുകയും ഇരുവരും ചേര്‍ന്ന് പുതിയ സംരംഭം ആരംഭിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. രണ്ടുപേര്‍ക്കും 1873-ല്‍ ഡിസൈനിന്റെ പേറ്റന്റ് ലഭിച്ചു, റിവെറ്റ് ചെയ്ത ജീന്‍സുകള്‍ വന്‍ വിജയമായി മാറി.

1960 -കളില്‍ ആണ് അവര്‍ തങ്ങളുടെ ട്രൗസറുകള്‍ക്ക് ‘ജീന്‍സ്’ എന്ന പേര് നല്‍കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പേ ഡെനിം ട്രൗസറുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, റിവറ്റുകള്‍ ആണ് ഇപ്പോള്‍ നമ്മള്‍ ‘ജീന്‍സ്’ എന്ന് വിളിക്കുന്നവയുടെ നിര്‍മ്മാണത്തിലേക്കും വില്‍പ്പനയിലേക്കും നയിച്ചത്. ഇപ്പോള്‍ മനസ്സിലായില്ലേ ജീന്‍സിലെ മെറ്റല്‍ സ്റ്റഡുകള്‍ക്ക് സ്‌റ്റൈലിനപ്പുറത്തേക്ക് വ്യക്തമായ ഒരു കാരണമുണ്ടെന്ന് .

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ,

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര, ആനകുഴി, അമലനഗർ, കൂടമാടിപൊയിൽ, വിക്കലം, ദാസനകര, ലക്ഷ്മി കോളനി, അപ്പൻകവല, ചന്ദനകൊല്ലി, കല്ലുവയൽ, നീർവാരം ടൗൺ, മഞ്ഞവയൽ, നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ, പുഞ്ചവയൽ ടൗൺ,

ഓവർസിയർ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ലിയു അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്ക്കാലിക ഓവർസിയർ നിയമനം നടത്തുന്നു. ബിടെക് സിവിൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്മാൻ, സിവിൽ/ ഐടിഐ എന്നിവയാണ് യോഗ്യത. സെപ്റ്റംബർ 24

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം

ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി;ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 339 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പദ്ധതിയില്‍ 1514 കുട്ടികളാണ് ജില്ലയില്‍ ഇതു

ഭാവി കേരളത്തിന് വികസന പാതയൊരുക്കാൻ വിഷൻ-2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളപ്പിറവിയുടെ 75 വര്‍ഷം പൂര്‍ത്തിയാവുന്ന 2031ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി സംസ്ഥാനത്തെ മാറ്റാൻ ലക്ഷ്യമിട്ട് ‘വിഷൻ 2031’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സെമിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. വിവിധ ജില്ലകളിലായിട്ടായിരിക്കും വകുപ്പുകളുടെ സെമിനാറുകൾ നടക്കുക.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.