സഫലം’ ജൂലൈ 2ന്

മാനന്തവാടി : ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന നൂറ് കണക്കിന് സൺഡേ സ്കൂളുകളിൽ നിന്ന് ഏറ്റവും മികച്ച സൺഡേ സ്കൂളിന് എം ജെ എസ് എസ് എ അസോസിയേഷൻ തലത്തിൽ ഏർപ്പെടുത്തിയ ബെസ്റ്റ് സൺഡേ സ്കൂൾ എന്ന സുവർണ നേട്ടം കരസ്ഥമാക്കിയ മാനന്തവാടി സെൻ്റ് ജോർജ് സൺഡേ സ്കൂളിനെ ഇടവക ആദരിക്കും. ചരിത്രത്തിൽ ആദ്യമായിട്ടാണ് വടക്കെ മലബാറിൽ നിന്നുള്ള ഒരു സൺ‌ഡേ സ്കൂൾ ഈ അസുലഭ നേട്ടം കൈവരിക്കുന്നത്. സുവർണ നേട്ടം കരസ്ഥമാക്കിയ സൺ‌ഡേ സ്കൂളിനെ ജൂലൈ 2 ന് മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ആദരിക്കുമെ. ന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. `സഫലം´- സുവർണ്ണ നേട്ടത്തിന് സ്നേഹാദരവ് എന്ന് നാമകാരണം ചെയ്ത പരിപാടി എം ജെ എസ് എസ് എ സെക്രട്ടറി ടി.വി. സജീഷ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 10.45ന് അനുമോദന സമ്മേളനം ആരംഭിക്കും. മാനന്തവാടി സൺ‌ഡേ സ്കൂളിലെ മുഴുവൻ അധ്യാപകരേയും ഡിസ്ട്രിക്ട് ഭദ്രസന ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും. എഡിഎം എൻ.ഐ. ഷാജു സ്നേഹോപഹാരം സമ്മാനിക്കും. ചടങ്ങിൽ വൈദിക ശ്രേഷ്‌ടരും സൺ‌ഡേ സ്കൂൾ ഡിസ്ട്രിക് ഭദ്രസന അസോസിയേഷൻ ഭാരവാഹികളും ആശംസകൾ നേരും. അനുമോദന യോഗത്തിന് ശേഷം സ്നേഹ വിരുന്നും നടക്കും. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികുപുറത്ത്, സെക്രട്ടറി റോയ് പടിക്കാട്ട്, സഭ മാനേജിങ് കമ്മിറ്റി അംഗം കെ. എം. ഷിനോജ് കോപ്പുഴ, പ്രധാനാധ്യാപകൻ വർഗീസ് വലിയപറമ്പിൽ, ബിജു ചുണ്ടക്കാട്ടിൽ, പി.യു. അനീഷ് പാറയടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ

ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ്

വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു

എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു.

പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന

ശ്രേയസ് ഓണാഘോഷം നടത്തി

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ഓണാഘോഷം ആർപ്പോ 2K25 യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത്‌ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഓണസന്ദേശം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.