പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്ത് പേ പട്ടിയുടെ ആക്രമണം.ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേപ്പട്ടികളാണ് പ്രദേശത്തെ ആളുകളെ ആക്രമിച്ചത്.പട്ടികളെ പിടികൂടാൻ സാധിക്കാത്തതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു കുട്ടികൾക്ക് പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.നിരവധി വളർത്ത് മൃഗങ്ങളെയും പേപ്പട്ടികൾ ആക്രമിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ഉള്ളവരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു
1. ജിയോൻ(ഒന്നര)
2. പ്രിയ(19)അമൃതഭവൻ കുപ്പാടിത്തറ,
3. കുഞ്ഞുമോൻ(45) ചെതലോട്ട് കുന്ന്
4. അനീഷ് കെ.ഡി(37) കിളിമ്പ്രയിൽ
5.ആഷ്ബില(21) ചുണ്ടക്കണ്ടി
6. മുനവ്വർ(6) കഞ്ഞിരോളി,
7. ശ്രീജിത്ത്(31) കല്ലു മെട്ട്കുന്നേൽ
8.വെള്ളൻ(60) പഞ്ചമുട്ട്
9.അക്ഷയ് രാജ്(രണ്ടര) ചോലയിൽ
10. ദിവാകരൻ(56) പഞ്ചവയൽ,
11.ശാരദ(54) ഗോശാല