വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ചുരം രണ്ടാം വളവിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച്
മീനങ്ങാടി നേടിയഞ്ചേരി സ്വദേശി അലൻ ബേസിൽ (20)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈത്തിരിയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ മാനന്തവാടി ചെറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും സഹയാത്രികന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി വയനാട്ടിൽ നിന്ന് പോയ ആംബുലൻസ് കോഴിക്കോട് അപകടത്തിൽ പെട്ട് മൂന്ന് പേർക്കും പരിക്കേറ്റു. ഇതിന് പിന്നാലെയാണ് വീണ്ടും അപകട വാർത്തയെത്തുന്നത്

ചുരം ബദല്‍പാതകള്‍ യാഥാര്‍ഥ്യമാക്കണം; കോണ്‍ഗ്രസ് പ്രതിഷേധസദസ് നടത്തി.
കല്‍പ്പറ്റ: വികസനത്തിന്റെ കാര്യത്തില്‍ വയനാടിനോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികളാണെന്ന് സജീവ് ജോസഫ് എം എല്‍ എ. വയനാട് ചുരം റോഡില്‍ സുരക്ഷിത യാത്രക്ക് സൗകര്യമൊരുക്കുക, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് ഉടന്‍