നോര്‍ക്ക വകുപ്പിനു കീഴിലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ തിരുവനന്തപുരം-നോര്‍ക്ക സെന്ററില്‍ പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍സ്/ ജേര്‍ണലിസം എന്നിവയില്‍ ബിരുദാനന്തര ബിരുദം/ ബിരുദം/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണ് യോഗ്യത. മാധ്യമപ്രവര്‍ത്തനം, പബ്ലിക് റിലേഷന്‍സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. പ്രതിമാസം 35,000 ശമ്പളം ലഭിക്കും. താത്പര്യമുളളവര്‍ ബയോഡാറ്റാ (മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഇ-മെയില്‍ വിലാസം ഉള്‍പ്പെടുത്തണം) യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി നവംബര്‍ 8 ന് വൈകിട്ട് അഞ്ചിനകം ceo@pravasikerala.org ല്‍ അപക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഗീതാലക്ഷ്മി എം.ബി, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്, രണ്ടാം നില, നോര്‍ക്ക സെന്റര്‍ തൈക്കാട്, തിരുവനന്തപുരം-695014 വിലാസത്തില്‍ ലഭിക്കും. ഫോണ്‍-+91 471-246 5500, 2785520, 2785508

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്