നിയന്ത്രണമില്ലാതെ വിലക്കയറ്റം

രാജ്യത്തെ സാധാരണക്കാരുടെ നിത്യജീവിതം ദുരിതപൂർണമാക്കി വിലക്കയറ്റം കുതിക്കുകയാണ്. ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ പ്രകാരം ഭക്ഷ്യപദാർത്ഥങ്ങളുടെ വിലയില്‍ 10.9 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറി വിലയില്‍ മാത്രം 42 ശതമാനം വർദ്ധന വന്നുകഴിഞ്ഞു. കഴിഞ്ഞ 57 മാസത്തിനിടെ ഇത്രയും വലിയ തോതില്‍ വില ഉയരുന്നത് ഇതാദ്യമാണ്. പണപ്പെരുപ്പമാകട്ടെ 6.2 ശതമാനമായി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തില്‍ റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണ്. ശതമാനക്കണക്കുകള്‍ യഥാർത്ഥ വിലയെ പ്രതിഫലിപ്പിക്കാറില്ലെന്നത് യാഥാർത്ഥ്യമാണ്. ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്ന് പറയുന്നതുപോലെ, യഥാർത്ഥ വിലയും സർക്കാർ സൂചിക പ്രകാരമുള്ള വിലയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നില്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിലക്കയറ്റം ഒരുപോലെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അനുഭവം. ഭക്ഷ്യധാന്യോല്പാദനം ഉള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും കുറവോ തളർച്ചയോ പ്രകടമല്ലെങ്കിലും വിലനിലവാരം ഉയരുന്നതിലാണ് പരക്കെ ഉൽകണ്ഠ. ഉത്സവനാളുകള്‍ക്ക് മുൻപ് പൊതുവേ വില ഉയരുന്ന പ്രതിഭാസം മുൻകാലങ്ങളിലും പതിവാണ്. ഇപ്പോഴും അതു ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയ്ക്കൊക്കെ ദിവസംപ്രതിയാണ് വില കൂടുന്നത്. സവാളയ്ക്കും ഉള്ളിക്കും മറ്റും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് വില ഉയർന്നുകഴിഞ്ഞു. സെപ്തംബറില്‍ പച്ചക്കറി വിലയില്‍ 36 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയതെങ്കില്‍ ഒക്ടോബറില്‍ 42 ശതമാനമായി ഉയർന്നു. ഭക്ഷ്യഎണ്ണ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാൻ ഫലപ്രദമായ സർക്കാർ ഇടപെടലുകള്‍ അനിവാര്യമാണ്. വിപണി ഇടപെടലുകളിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഭക്ഷ്യധാന ഉല്പാദനത്തില്‍ രാജ്യം റെക്കാഡ് നേടിയിട്ടുണ്ടെങ്കിലും ദാരിദ്ര്യ‌വും വിശപ്പും ഇന്നും സങ്കടകരമായ യാഥാർത്ഥ്യമാണ്. ഭക്ഷണം അവകാശമായി പ്രഖ്യാപിക്കപ്പെട്ട ശേഷവും റേഷൻ സംവിധാനത്തില്‍പ്പെടാതെ വളരെയധികം പേർ ഇപ്പോഴും രാജ്യത്തുണ്ട്. ഭക്ഷ്യ ഉല്പാദന രംഗത്ത് വൻകിടക്കാരുടെ സാന്നിദ്ധ്യവും കുത്തകയും വർദ്ധിച്ചുവരുന്നത് പ്രത്യക്ഷത്തില്‍ ദോഷകരമായി ഭവിക്കുന്നത് അർദ്ധ പട്ടിണിക്കാരെയാണ്. കർഷകർ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ കഴിയുന്നില്ല. നല്ല ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമങ്ങള്‍ സംഘടിത ലോബികള്‍ ആസൂത്രിതമായി അട്ടിമറിച്ചത് കണ്ടതാണ്. കൃഷിമേഖലയില്‍ ഇപ്പോഴും ഇടനിലക്കാർക്കും കരാറുകാർക്കുമാണ് ആധിപത്യം. എത്ര സമൃദ്ധമായ വിളവെടുപ്പാണെങ്കിലും വിപണിയില്‍ വില നിശ്ചയിക്കുന്നത് ഇത്തരക്കാരായിരിക്കും. ഇത്തരം പ്രതികൂല ഘടകങ്ങള്‍ക്ക് പുറമെയാണ് കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാർഷികത്തകർച്ച. ഇത്തരം സാഹചര്യങ്ങള്‍ ഇവിടെ മാത്രമല്ല. കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ പല രാജ്യങ്ങളും നേരിടുന്നുണ്ട്. കേരളത്തില്‍ തീർത്ഥാടനകാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നത് പതിവാണ്. സപ്ലൈകോ പോലുള്ള സർക്കാർ സംവിധാനങ്ങളാണ് ഇത്തരം അവസരങ്ങളില്‍ ജനങ്ങള്‍ക്ക് തുണയാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി സപ്ലൈകോയുടെ പ്രവർത്തനം ദുർബലമാവുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് വളരെയധികം ശ്രമപ്പെട്ടാണ് അവ നടത്തിക്കൊണ്ടുപോയത്. ഓണം കഴിഞ്ഞതോടെ വീണ്ടും ദുർബലമായി. വിപണിയില്‍ നിലവില്‍ അരിക്കു മാത്രമാണ് വില കൂടാത്തത്. പച്ചക്കറികള്‍ക്കെല്ലാം പൊള്ളുന്ന വിലയായതോടെ പലതും ഉപേക്ഷിക്കേണ്ടിവരികയാണ്. തൊഴിലില്ലായ്മ പെരുകുന്നതിനൊപ്പം വിലക്കയറ്റം കൂടിയാകുമ്പോള്‍ സാധാരണക്കാർ വൻ പ്രതിസന്ധിയിലാവുകയാണ്. സംസ്ഥാന സർക്കാർ ഇതിലുമൊക്കെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ വിലക്കയറ്റ നിയന്ത്രണ നടപടികള്‍ ഊർജ്ജിതമായി ഏറ്റെടുക്കാനുമാകുന്നില്ല.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.