വൃക്കരോഗം ബാധിച്ചിട്ടുണ്ടോ..?എങ്ങനെ മനസ്സിലാക്കാം..?

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ് വൃക്ക. ശരീരത്തിലുള്ള മാലിന്യത്തെ പുറന്തള്ളാനും, രക്തം ശുദ്ധീകരിക്കാൻ, ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കാൻ, സോഡിയം പൊട്ടാസ്യം പോലുള്ള ധാതു ലവണങ്ങള്‍ നിയന്ത്രിക്കുന്നത്, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് ഇങ്ങനെ പലതരത്തിലുള്ള പ്രധാന പ്രവർത്തനങ്ങള്‍ കിഡ്നി വഹിക്കുന്നു. കിഡ്നിയുടെ തകരാറ് പലരും വൈകിയാണ് അറിയുന്നത്. അതിനു പ്രധാനകാരണം ആദ്യലക്ഷണങ്ങള്‍ മനസ്സിലാകാതെ പോകുന്നത് തന്നെയാണ്. ലോകത്തില്‍ ദശലക്ഷം ആളുകളെയാണ് കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നത്. എന്നാല്‍ ഇതില്‍ ഏകദേശം പകുതിയോളം ആളുകള്‍ക്കും രോഗമുണ്ട് എന്ന തിരിച്ചറിയാതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. സികെഡി (ക്രോണിക് കിഡ്നി ഡിസീസ് ) സ്റ്റേജ്-5, സ്റ്റേജ്-4ല്‍ ഒക്കെയാണ് പലരും കിഡ്‌നി സംബന്ധമായ രോഗങ്ങളെപ്പറ്റി അറിയുന്നത്. എന്നാല്‍ കിഡ്നിയുടെ രോഗ സാധ്യതകള്‍ നേരത്തെ അറിയാൻ സാധിച്ചാല്‍ ജീവിതശൈലിലെ മാറ്റങ്ങള്‍ കൊണ്ടും മരുന്നുകളുടെ ഉപയോഗം കൊണ്ടും ഒരുവിധം നിയന്ത്രിച്ചു നിർത്താൻ സാധിക്കും. വൃക്ക തകരാർ ഉണ്ടെങ്കില്‍ വരാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങള്‍
ഒഴിക്കുന്ന മൂത്രത്തിന്റെ അളവുകളിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാമെങ്കിലും പ്രധാനമായും പതയുന്ന രീതിയില്‍ മൂത്രം പോകുന്നതും, ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും മൂത്രത്തില്‍ നിറവ്യത്യാസം ഉണ്ടാകുന്നതും, മൂത്രമൊഴിക്കുമ്പോള്‍ തടസ്സം നേരിടുന്നതും, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും, മൂത്രത്തിന്റെ അളവ് കുറയുന്നതും കിഡ്നി പ്രവർത്തന രഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുകയാണെങ്കില്‍ ഉടൻ തന്നെ ചികിത്സ ഉറപ്പാക്കണം. ശരീരത്തില്‍ നീര് ഉണ്ടാവുക
വൃക്ക തകരാറില്‍ ആകുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ശരീരത്തില്‍ പല ഭാഗത്തായി നീര് ഉണ്ടാകുന്നത്. കണ്ണുകളുടെ അടിയില്‍, കാലില്‍, കൈകളില്‍, സന്ധികളില്‍ ഇങ്ങനെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി നീര് രൂപപ്പെടാം. ഇതുകൂടാതെ ഹൃദയത്തിന് തകരാറുണ്ടെങ്കിലും ലിവറിന് തകരാർ ഉണ്ടെങ്കിലും ഇത്തരത്തില്‍ നീര് വരാറുണ്ട്. എന്നിരുന്നാലും കിഡ്നി തകരാർ ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണം ആണ് ശരീരം നീര് വെയ്ക്കുന്നത്. വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്. കലശലായ ക്ഷീണം, തളർച്ച
വൃക്ക പൂർണ്ണതോതില്‍ പ്രവർത്തിക്കാതാകുമ്പോള്‍ ശരീരത്തിന് ഊർജ്ജം ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് കാരണവും രക്തത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാത്തത് കാരണവുമാണ് ശരീരത്തിന് കലശലായ ക്ഷീണവും തളർച്ചയും ഉണ്ടാകുന്നത്. വയറുവേദനയും ഛർദ്ദിയും
വയറുവേദനയും ഛർദ്ദിയും കിഡ്നി തകരാറിന്റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ എല്ലാ വയറുവേദനയും ഛർദ്ദിലും കിഡ്നി തകരാറുമൂലം ആണെന്ന് പറയാൻ സാധിക്കില്ല. എങ്കിലും രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ ഛർദ്ദിക്കാൻ തോന്നുക, സാധാരണഗതിയില്‍ കൂടുതലായി വയറുവേദന അനുഭവപ്പെടുകയും ചെയുന്നു എങ്കില്‍ ചികിത്സ തേടുന്നത് ഉത്തമം.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.