സർക്കാറിലേക്ക് കണ്ടുകെട്ടാൻ അബ്കാരി കേസുകളിലും എൻഡിപിഎസ് കേസുകളിലുമായി കണ്ടെത്തിയ 29 വാഹനങ്ങൾ എക്സൈസ് വകുപ്പ് ലേലം ചെയ്യുന്നു. കാര്‍-9, ജീപ്പ്-1, മാജിക്ക് ഐറിസ്-1 , ഓട്ടോറിക്ഷ-4, ടൂ വീലര്‍-14 എന്നീ വാഹനങ്ങൾ ഓഗസ്റ്റ് 14 രാവിലെ 11 ന് വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വാഹനങ്ങളുടെ വിവരങ്ങൾ ജില്ലയിലെ എക്സൈസ് ഓഫിസുകളിലും keralaexcise.gov.in ലും ലഭിക്കും. ഫോൺ: 04936 288215.

ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം
ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും. ലോകാരോഗ്യ