നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു വളർത്തിയ ചെണ്ടു മല്ലികൾ ഓണം വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിളവെടുത്തത്. പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലികൾ മികച്ച ഒരു സെൽഫി കോർണറായും വിദ്യാർഥികൾ ഉപയോഗിച്ചിരുന്നു. അടുത്ത വർഷം കൂടുതൽ പൂക്കൾ കൃഷി ചെയ്ത് വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോളേജ് എൻ. എസ്. എസ് കോർഡിനേറ്റർമാരായ ഇക്കണോമിക്സ് അദ്ധ്യാപിക അന്ന ബിജു, മലയാളം അദ്ധ്യാപിക ദീപ എൻ. ആർ എന്നിവർ പറഞ്ഞു.വിളവെടുപ്പിൽ വാർഡ് മെമ്പർ ഷീമ മാനുവൽ, കോളേജ് പ്രിൻസിപ്പൽ ഷാഫി പുൽപ്പാറ, വൈസ് പ്രിൻസിപ്പൽ സഹദ് കെ. പി, അക്കാദമിക് കോർഡിനേറ്റർ സുമയ്യ. യു , കോളേജ് എൻ. എസ്. എസ്. വോളന്റീർസ് തുടങ്ങിയവർ പങ്കെടുത്തു.

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…
വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്