നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസും,റവന്യു വകുപ്പും,പോലിസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.മൈസൂരുവില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്ന ബസ്സില്‍ നിന്നുമാണ് 50കി.ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.ബസ്സില്‍ പുറകിലെ സീറ്റിനടിയില്‍ സ്യൂട്ട് കെയ്‌സിലും ബാഗിലുമായാണ് ഇവ ഉണ്ടായിരുന്നത്.കണ്ടെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് ഒന്നര ലക്ഷം രൂപ വിലമതിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ മണികണ്ഠന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, സ്റ്റാറ്റിക് സര്‍വലയന്‍സ് ഉദ്യോഗസ്ഥരായ കെ ജി ബാലകൃഷ്ണന്‍,തങ്കന്‍,സുബീഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ