തിരുവനന്തപുരം:എല്ലാ ജില്ലയിലും ഇനി സൈബർ പൊലീസ് ക്രൈംസ്‌റ്റേഷൻ. സർക്കാരിന്റെ നൂറുദിനപദ്ധതിയുടെ ഭാഗമായി 15 പൊലീസ് ജില്ലയിലാണ് ഐടി ആക്ട് പ്രകാരമുള്ള സൈബർ കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും അധികാരമുള്ള സ്‌റ്റേഷൻ വരുന്നത്. നിലവിലെ സൈബർ സെല്ലുകളെ സ്‌റ്റേഷനായി വിജ്ഞാപനം ചെയ്യും. ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒയാകുന്ന ഇവിടെ സൈബർ ഫോറൻസിക് വിദഗ്‌ധരുമുണ്ടാകും.
നിലവിൽ കേരളത്തിൽ റേഞ്ച് അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനുള്ളത്. എൽഡിഎഫ് സർക്കാർ വരുമ്പോൾ തിരുവനന്തപുരത്തുമാത്രമായിരുന്നു സ്‌റ്റേഷൻ. 2009ൽ ആരംഭിച്ച ഈ സ്‌റ്റേഷൻ ക്രൈംബ്രാഞ്ചിനു കീഴിലാണ്. ഈ സർക്കാർ മൂന്നിടത്തുകൂടി ആരംഭിച്ചു. എന്നാൽ, സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ സിറ്റി, റൂറൽ ഉൾപ്പെടെ എല്ലാ പൊലീസ് ജില്ലകളിലും സ്‌റ്റേഷൻ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
കേരള പൊലീസിന് 19 പൊലീസ് ജില്ലയാണുള്ളത്. ഇതിൽ തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി ഒഴികെ തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകളും റൂറൽ, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറൽ, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാകും പുതുതായി ആരംഭിക്കുക.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ