കൽപ്പറ്റ: ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാർ സേവനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂൾ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. ഇതിനായി സ്‌കൂളുകൾ അവധി ദിവസങ്ങളിൽ വിട്ടു നല്‍കാൻ വിദ്യാഭ്യസ വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്.
കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങൾ, ജെന്റർ, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങൾ, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാകള്‍ കൊണ്ടുവരണം. ഇത് പങ്കു വെച്ച് കഴിക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമായി സ്‌കൂൾ മാറും. ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതൽ 15 വരെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ക്ലാസ്സുകളെടുക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി . ഒക്ടോബര്‍ 1നും ഡിസംബര്‍ 10നും ഇടയിലാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക. പഠിതാക്കള്‍ രാവിലെ 9.30ന് നിശ്ചയിക്കപെട്ട സ്‌കൂളിൽ എത്തണം. തുടര്‍ന്ന് അസംബ്ലിയും കുടുംബശ്രീ മുദ്രഗീതവും ഉണ്ടാകും. ഒരു ദിനം ഒരു സ്‌കൂളിൽ 750 മുതല്‍ 1000 കുടുംബശ്രീ പ്രവര്‍ത്തകരെ വരെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജില്ലയിലെ 405 ആര്‍പിമാര്‍ക്ക് 5 കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കി. തിരികെ സ്കൂള്‍ ക്യാമ്പയിന്‍ ജില്ല തല ഉദ്ഘാടനം ഒക്ടോബർ 1ന് വൈത്തിരി സിഡിഎസിലെ ഗവ. ഹൈയർസെക്കണ്ടറി സ്കൂളിൽ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അന്നെ ദിവസം 26 സിഡിഎസിലും പ്രവേശനോല്‍സവം സംഘടിപ്പിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ ബാലസഭ കുട്ടികൾ പഠിതാക്കളെ സ്വീകരിക്കും. അതാത് തദ്ദേശ സ്വായം ഭരണ അദ്ധ്യക്ഷന്‍മാർ ഉദ്ഘാടനം ചെയ്യും. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി.കെ, അസി. കോ ഓർഡിനേറ്റർമാരായ സെലീന കെ.എം, റജീന വി.കെ, ജില്ലാ പ്രോഗ്രാം മാനേജർ സുഹൈൽ പി.കെ, വൈത്തിരി സി.ഡി.എസ് ചെയർപേഴ്സൺ ഷാജിമോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ
മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്