പോഷകാഹാര പ്രദര്‍ശനം നടത്തി

പോഷണ മാസാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. അങ്കണവാടിയിലൂടെ നല്‍കുന്ന അമൃതം ന്യൂട്രീമിക്‌സിന്റെ വിവിധ തരത്തിലുള്ള പലഹാരങ്ങളും നാട്ടില്‍ ലഭ്യമാകുന്ന പോഷകങ്ങള്‍ നിറഞ്ഞ പലതരം പച്ചക്കറികളുടെയും ചെറുധാന്യങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചു. വിനായക ആശുപത്രി നഴ്‌സിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷിജു വര്‍ഗീസ് ബോധവല്‍ക്കരണ ക്ലാസെടുത്തു. പോഷകാഹാരം മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സാലി പൗലോസ്, പി.എസ് ലിഷ, ശാമില ജുനൈസ്, ടോം ജോസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ.നസീറ, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ വി.ബി അനുഷ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.പി.സി. ദിനാചരണം നടത്തി

തരിയോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ പതിനഞ്ചാം എസ്.പി.സി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളിൽ നിയമവ്യവസ്ഥയോടുള്ള ബഹുമാനം വളർത്തുവാനും, സുരക്ഷിതമായ സ്കൂൾ പരിസ്ഥിതി ഉണ്ടാക്കുവാനും, കായികവും മാനസികവുമായ വികാസം നൽകുവാനും,

ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം വേണം- കെ പി സി സി സംസ്ക്കാര സാഹിതി

കൽപ്പറ്റ: ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരംകാണാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരം നവീകരണവും ചുരത്തിലെ ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്.വാഹനങ്ങൾ കുടുങ്ങിയാൽ

ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ

തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാ ടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ.

റോഡു സുരക്ഷ പഠന കളരി ആരംഭിക്കും:റാഫ്

കൽപ്പറ്റ: ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ് ‘എന്ന ആപ്ത വാക്യവുമായി ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി റോഡ് സുരക്ഷ പഠന കളരിയും സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി നിർമാർജ്ജന കർമ്മ പരിപാടികളും കാര്യക്ഷമമാക്കും വിധം ബോധവൽക്കരണ സെമിനാറുകൾ

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ

മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്

സമസ്ത @ 100 കമ്പളക്കാട് റെയ്ഞ്ചിൽ 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി

കമ്പളക്കാട്: ലോകത്തെവിടെയും കാണാത്ത ഇസ് ലാമിക ചൈതന്യവും സമാധാനവും സൗഹൃദവും കേരളത്തിൽ നിലനിർത്തുന്നതിൽ സമസ്ത വഹിച്ച പങ്ക് മഹത്തരമാണെന്നും ഒരു നൂറ്റാണ്ടായി തുടരുന്ന ഉലമാ ഉമറാ കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് അതിന് നിമിത്തമെന്നും ആ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *