ബത്തേരി : കാറുകളിൽ ആക്സസറീസ് ഉൽപ്പന്നങ്ങൾ ഘടിപ്പിക്കുന്നതിന് പിഴ ഈടാക്കുന്ന നടപടിയിൽ നിന്ന് മോട്ടോർ വാഹനവകുപ്പ് പിന്തിരിയണമെന്ന് കാർ ആക്സസറീസ് ഡീലേഴ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ (കാഡ്ഫെഡ്) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വലിയ തോതിലുള്ള നികുതി നൽകി വാങ്ങുന്ന ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ധനചോർച്ചയും മറ്റ് കുഴപ്പങ്ങളും മൂലം വാഹനങ്ങൾ കത്തുന്നത് ആക്സസറീസ് ഫിറ്റിംഗിനെ തുടർന്നാണെന്ന് വരുത്തിത്തീർക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവനോപാധിയായ ഈ മേഖല കടുത്ത ഭീഷണി നേരിടുകയാണെന്ന് സമ്മേളനം വിലയിരുത്തി. ബത്തേരി കെടിഡിസി പെപ്പർ ഗ്രൂവ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കാഡ്ഫെഡ് സംസ്ഥാന ജനറൽ സെക്രട്ടറി എ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്ബിർ മാനന്തവാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം കെ നാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുസ്തഫ, മെൽവിൻ, എൽദോ തുടങ്ങിയവർ സംസാരിച്ചു. ജിഎസ്ടി പഠനക്ലാസിന് ജിഎസ്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഗിരീഷ് നേതൃത്വം നൽകി. പുതിയ ജില്ലാ ഭാരവാഹികളായി മുസ്തഫ (പ്രസിഡന്റ്), അബ്ഷിർ (വൈസ് പ്രസിഡന്റ്), മെൽവിൻ (ജനറൽ സെക്രട്ടറി), മുനീർ, എൽദോ, നിസാർ (ജോ.സെക്രട്ടറിമാർ), ഷബീർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ
മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്