ചുളിക്ക പന്ത്രവളപ്പിൽ ശിഹാബിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്നലെ രാത്രിയിലാണ് പശുവിനെ കാണാതായത്. ഇന്ന് ഉച്ചയോടെ പശുവിനെ സമീപത്തെ തോട്ടത്തിൽ നിന്ന് കണ്ടെത്തുകയാ യിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഈ പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കു ള്ളിൽ പതിനൊന്ന് പശുക്കളെയാണ് കടുവകൊന്നത്.

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തുപുരം: സ്‌കൂൾ അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.