ഹരിത കേരളം മിഷന്റെ തരിശു രഹിത ഗ്രാമം, ഹരിത സമൃദ്ധി എന്നീ ക്യാമ്പയിനുകള്‍ ഏറ്റെടുത്ത് ലക്ഷ്യം പൂര്‍ത്തീകരിച്ച 9 ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമോദന പത്രം നല്‍കി. തരിശു രഹിത ഗ്രാമം പദ്ധതിയില്‍ എടവക, പൂതാടി, മീനങ്ങാടി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകളും ഹരിത സമൃദ്ധി പദ്ധതിയില്‍ പൂതാടി, മീനങ്ങാടി, കോട്ടത്തറ, നെന്‍മേനി, പടിഞ്ഞാറത്തറ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ലക്ഷ്യം കൈവരിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അനുമോദന പത്രം കൈമാറി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി, എടവക, കോട്ടത്തറ, നെന്‍മേനി ഗ്രാമപഞ്ചായ ത്തുകളിലെ പ്രസിഡന്റുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍