ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഫെബ്രുവരിയില്‍ വിതരണത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തിന്റെ നടപടിക്രമങ്ങള്‍ നിശ്ചയിച്ചു. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന മുന്‍ഗണനാ വിഭാഗത്തെ സര്‍ക്കാര്‍ നിശ്ചയിച്ചു. ഇത് പ്രകാരം മുന്‍ഗണന വിഭാഗത്തിലുള്ള 30 കോടി ആളുകള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും.
നേരത്തെ മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കിയിരുന്നു. ഒരു കോടി ആരോഗ്യ വിദദ്ധര്‍, രണ്ട് കോടി മുന്‍നിര തൊഴിലാളികള്‍, ഒരു കോടി പ്രത്യേക പരിഗണ അര്‍ഹിക്കുന്നവര്‍, 50 വയസിന് മുകളില്‍ പ്രായമുള്ള 26 കോടി പേര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
ആരോഗ്യ മേഖലയിലുള്ളവരില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പുറമേ ആശാവര്‍ക്കര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരുമുണ്ട്. ശുചീകരണ തൊഴിലാളികള്‍, പോലീസ്, സേനാ വിഭാഗങ്ങള്‍ എന്നിവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. 50 വയസിന് താഴെയുള്ളവരും എന്നാല്‍ മറ്റ് രോഗങ്ങളുള്ളവരുമാണ് പരിഗണന അര്‍ഹിക്കുന്നവര്‍ എന്ന വിഭാഗത്തില്‍ വരിക.
ഈ വിഭാഗങ്ങള്‍ക്ക് സൗജന്യമായാണ് വാക്‌സില്‍ ലഭിക്കുക. ഗുണഭോക്താക്കളെ ആധാര്‍ വഴി ട്രാക്ക് ചെയ്യും. എന്നാല്‍ ഇത് നിര്‍ബന്ധമല്ല. ആധാര്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മറ്റേതെങ്കിലും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാന്‍ സാധിക്കും.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,