എം.എൽ.എയുടേത് വയനാട്ടിലെ തലമുറകളെ അവഹേളിക്കുന്ന പ്രസ്താവന:മഹേഷ്‌ തോന്നക്കൽ.

പുൽപള്ളി: വയനാട് ജില്ലയിലെ മുഴുവൻ ജനങ്ങളെയും അവരുടെ തലമുറയേയും അവഹേളിക്കുന്ന പ്രസ്താവനയാണ് താനൂർ എം.എൽ.എ അബ്ദുറഹ്മാൻ. വി നടത്തിയതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ്‌ തോന്നക്കൽ പറഞ്ഞു. വംശീയ അധിക്ഷേപം നടത്തുക വഴി സത്യപ്രതിജ്ഞ ലംഘനം നടത്തിയ എം.എൽ.എക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി പുൽപള്ളിയിൽ നടത്തിയ യൂണിറ്റ് പ്രഖ്യാപനവും മെമ്പർഷിപ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ പി. എച്ച്. ലത്തീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ടി. മുഹമ്മദ്‌ ഷഫീഖ്, സെക്രട്ടറി ബിൻഷാദ് പുനത്തിൽ, ബത്തേരി മണ്ഡലം കൺവീനർ ശൈഷാദ്, അസിസ്റ്റന്റ് കൺവീനർമാരായ നാദിയ ഷാഹിദ്, അനസ് കോഴിശ്ശേരി, വെൽഫയർ പാർട്ടി പുൽപള്ളി യൂണിറ്റ് പ്രസിഡന്റ്‌ റൈഹാനത്ത് എന്നിവർ സംസാരിച്ചു.

യുണിറ്റ് ഭാരവാഹികൾ: മുഹ്സിന (പ്രസിഡന്റ്‌), സുബിൻ കുമാർ (സെക്രട്ടറി), ഹന ഷെറിൻ (അസി. സെക്രട്ടറി)

ഫോട്ടോ: ഫ്രറ്റേണിറ്റി പുൽപള്ളി യൂണിറ്റ് പ്രഖ്യാപനവും മെമ്പർഷിപ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ്‌ തോന്നക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

ദുരന്തബാധിതർക്ക് ജൂലൈ 25 നകം  തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട്

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സ‌ിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *