അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ..? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി.

ദുബായ്: ഐപിഎല്‍ 13-ാം സീസണിന്‍റെ അവസാനഘട്ടം യുഎഇയില്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ അടുത്ത ഐപിഎല്‍ സീസണ്‍ ഉടനുണ്ടാകുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. പ്രത്യേകിച്ച് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ള സാഹചര്യത്തില്‍. ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.

ഇന്ത്യ വേദിയാവും

‘അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ ഐപിഎല്ലുണ്ടാകും(IPL 2021). അടുത്ത സീസണിനും യുഎഇ വേദിയാവും എന്നത് അഭ്യൂഹം മാത്രമാണ്. യുഎഇ ഈ സീസണിനുള്ള വേദി മാത്രമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് ഇന്ത്യ വേദിയാകും. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ഇന്ത്യയില്‍ നടക്കും. ബയോ-ബബിള്‍ നടപ്പാക്കി രഞ്ജി ട്രോഫി മത്സരങ്ങളും സംഘടിപ്പിക്കും. നവംബറില്‍ ഐഎസ്‌എല്‍ മത്സരങ്ങള്‍ ഗോവയില്‍ ആരംഭിക്കും. അത് സന്തോഷം നല്‍കുന്നു. ഭയം ഒഴിവാകാന്‍ ഐപിഎല്‍ ഏറെ സഹായിച്ചു. ഇതുവരെ 16 കൊവിഡ് പരിശോധനകള്‍ നടത്തി’ എന്നും ഗാംഗുലി ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്‍ 2021 യുഎഇയില്‍ വച്ചുതന്നെ നടന്നേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. നിലവില്‍ പതിമൂന്നാം സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ഡല്‍ഹി കാപിറ്റല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയര്‍ അരങ്ങേറും. ഈ മത്സരത്തിലെ വിജയികളെ ചൊവ്വാഴ്‌ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് നേരിടും. ഐപിഎല്ലിലെ അഞ്ചാം കിരീടമാണ് രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.

ക്ലബ്ബുകൾക്ക് അവാര്‍ഡ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന്

സർവേയർ നിയമനം

കൽപ്പറ്റ നഗരസഭ ജിയോ ടാഗിൽ സർവേയർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.18 നും 40 നുമിടയിൽ പ്രായമുള്ള, എസ്എസ്എൽസി, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇരുചക്രം/ ഇരുചക്ര ലൈസൻസ് എന്നിവ ആഭികാമ്യം. കൂടുതൽ വിവരങ്ങൾ നഗരസഭ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.