കൽപ്പറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്
ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. കുപ്പാടി, ഓടപ്പള്ളം, പ്ലാക്കാട് വീട്ടിൽ ഉണ്ണികൃഷ്‌ണനെയാണ് (52) അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെ ഷൻസ് കോർട്ട്-2 ജഡ്‌ജ് എസ്.കെ. അനിൽകുമാർ ശിക്ഷിച്ചത്. 2021 ആ ഗസ്റ്റ് 24-നായിരുന്നു സംഭവം. ഭാര്യയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങി കൊ ടുക്കാത്തതിലുള്ള വിരോധത്താൽ കുപ്പാടി, ഓടപ്പള്ളത്തുള്ള വീട്ടിലെ അടുക്കളയിൽ വെച്ചാണ് ഉണ്ണികൃഷ്‌ണൻ ഭാര്യ ഷിനി (45)യുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തിയത്. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോ യെങ്കിലും പിറ്റേ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യു കയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. അന്നത്തെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർ പ്പിച്ചത്. എ.എസ്.ഐമാരായ ഉദയകുമാർ, ജമീല എന്നിവരും സഹായത്തി യുണ്ടായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്