വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഎഫ്സി ഗ്രാസ്റൂട്ട് ഫുട്ബോൾ ടൂർണമെന്റിൽ അൽഇത്തിഹാദ് ബത്തേരി ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്യുചർ ഇന്ത്യ കൽപ്പറ്റയെ പരാജയപ്പെടുത്തിയാണ് അൽഇത്തിഹാദ് വിജയിച്ചത്. എംഎഫ്എ മീനങ്ങാടി, ട്രിപ്പിൾ സിക്സ് എഫ്സി വൈത്തിരി, അമ്പലവയൽ, എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. വിജയികൾക്ക് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷാന്ത് മാത്യു, സിറാജ് വി, സന്തോഷ് കെ എസ്, ആസിഫ് കെ കെ എന്നിവർ നേതൃത്വം നൽകി.

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം
പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ? അതേ,