തലശ്ശേരി – ബാവലി റോഡിൽ പേര്യയിൽ തെങ്ങ് കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ആലാർ കവല രതീഷിന്റെ വീട്ട്മുറ്റത്തെ തെങ്ങാണ് കടപുഴകി റോഡിലേക്ക് വീണത്. കാൽ നടക്കാരും വാഹനവും ഇല്ലാത്ത സമയമായത് വൻ ദുരന്തം ഒഴിവായി. നാട്ടുകാരും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







