ഐ.പി.എസ് നേടിയപ്പോൾ താഴ്ന്ന ജാതിക്കാരി ഭാര്യയെ ഉപേക്ഷിക്കാൻ നോക്കിയാ യുവാവിന് ദൈവം കൊടുത്ത പണി കണ്ടോ…

വലിയ നിലയിൽ എത്തുബോൾ പണ്ട് സഹായിച്ചവരെയൊക്കെ മറക്കുന്ന ഒരു കൂട്ടം ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ട്.വലിയ നിലയിൽ എത്താൻ സഹായിക്കുന്ന കൂട്ടുകാരും കൂട്ടുകാരികളും അങ്ങനെ നിരവധി ആളുകൾ.എന്നാൽ വലിയ നിലയിൽ എത്തിയാൽ പിന്നെ ഇവരൊക്കെ അധിക പറ്റുകളായും തങ്ങളുടെ അന്തസ്സിന് കോട്ടം വരുത്തുന്നവർ ആണെന്നും കരുതുന്നവർ നമുക്കിടയിൽ കുറവല്ല.അത്തരത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്യുകയും അവളുടെ പണം കൊണ്ട് ഉയർന്ന പദവിയിൽ എത്തുകയും പിന്നീട് ഭാര്യയെ ഉപേക്ഷിക്കാൻ ശ്രെമിച്ച യുവാവിന് ദൈവം നൽകിയ ശി.ക്ഷയാണ് ഇപ്പോൾ വൈറലായി മാറുന്നത്.സംഭവം നടക്കുന്നത് ആന്ധ്രാ പ്രാദേശിലാണ്.താഴ്ന്ന ജാതിക്കാരിയായ ബിരുദല ഭവാനി എന്ന യുവതിയെ മഹേശ്വർ റെഡ്ഢി എന്ന യുവാവ് വീട്ടുകാർ പോലും അറിയാതെ രഹസ്യ വിവാഹം ചെയ്യുകയായിരുന്നു.2018 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും രഹസ്യ വിവാഹം നടന്നത്.ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായിരുന്നു ഭവാനി .വിവാഹം കഴിഞ്ഞതോടെ ഭവാനി വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറയാൻ മഹേശ്വർ റെഡ്ഢിയോട് പറഞ്ഞെങ്കിലും സിവിൽ സർവീസ് ഫലം വരുമ്പോൾ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് മഹേശ്വർ ഭാര്യാ ഭവാനിക്ക് വാക്ക് നൽകി.

ഇതിനിടെ റെയിൽവേ ജീവനക്കാരിയായ ഭാര്യാ ഭവാനിയുടെ പണം കൊണ്ട് മഹേശ്വർ സിവിൽ സർവീസ് പഠിച്ചു.തന്റെ ഭർത്താവിന്റെ ലക്ഷ്യത്തിനായി ഭാര്യാ ഭവാനിയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഒപ്പം നിന്നു , തനിക്ക് ലഭിക്കുന്ന ശമ്പളം ഒക്കെ മഹേശ്വറിന്റെ പഠനത്തിനായി ഭവാനി വിനിയോഗിച്ചു.ഒടുവിൽ മഹേശ്വർ റെഡ്‌ഡി സിവിൽ സർവീസ് പരീക്ഷയിൽ 129 ആം റാങ്ക് നേടി പാസ്സായി.ഫലം വന്നപ്പോൾ ഇനിയെങ്കിലും വിവാഹ കാര്യം വീട്ടിൽ അറിയിച്ചുകൂടെ എന്ന് ഭാര്യാ ഭവാനി ചോദിച്ചിട്ടും ഓരോരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് മഹേശ്വർ ഒഴിഞ്ഞുമാറി.

എന്നാൽ ഐപി എസ് ലഭിച്ചതോടെ മഹേശ്വർ മറ്റൊരാളായി മാറുകയായിരുന്നു.താഴ്ന്ന ജാതിക്കാരി ഭാര്യാ തനിക്ക് കുറച്ചിലാണെന്നും തന്റെ നിലക്കും വിലക്കും ചേർന്നൊരാളെ വിവാഹം കഴിക്കുന്നതാണ് തന്റെ അന്തസ്സിന് നല്ലത് എന്ന് തീരുമാനിച്ച് ഭവാനിയെ ഒഴിവാക്കാൻ ആയിരുന്നു മഹേശ്വറിന്റെ ശ്രെമം.അതിന് വേണ്ടി മഹേശ്വർ ഭവാനിയെ ഉപ.ദ്രവിക്കാനും ഭീ.ഷണിപ്പെടുത്താനും തുടങ്ങി , ഈ വിവാഹക്കാര്യം വീട്ടുകാരും നാട്ടുകാരും ആരും അറിയരുത് എന്നും അദ്ദേഹം ഭവാനിയെ ഭീ.ഷണിപ്പെടുത്തി .ഒടുവിൽ ഭവാനിക്ക് മനസിലായി ഭർത്താവ് തന്നെ മുതലെടുത്ത ശേഷം ചതിക്കനുള്ള ശ്രെമമാണെന്ന്.

വിളിച്ചാലും മെസ്സേജ് അയച്ചാലും മറുപടി കിട്ടാതെ വന്നപ്പോൾ താൻ ചതിക്കപ്പെടുകയാണ് എന്ന് ഭവാനിക്ക് മനസിലായി തന്നെ ഉപേഷിച്ച് വലിയ നിലയിലുള്ള വിവാഹം ആലോചിച്ച് പോകുന്ന മഹേശ്വരിന് പണി കൊടുക്കാൻ തന്നെ ഒടുവിൽ ഭവാനി തീരുമാനിച്ചു.സംഭവിച്ച കാര്യങ്ങൾ എല്ലാം ചൂണ്ടി കാണിച്ച് ഭവാനി ഭർത്താവ് മഹേശ്വറിനെതിരെ പരാതി കൊടുക്കുകയായിരുന്നു.ഇരുവരും തമ്മിലുള്ള പ്രേശ്നങ്ങൾ രൂക്ഷമായപ്പോൾ ഇരുവരെയും കൗൺസിലിംഗിന് വിധേയരാക്കിയപ്പോൾ ഭർത്താവ് മഹേശ്വർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഭവാനിയുടെ തകർന്നുപോയി.ഇവൾക്കൊപ്പം ഇനി ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ തനിക്ക് സാധിക്കില്ല ഇവളെ ഒരിക്കലും ഭാര്യയായി കാണാനും തനിക്ക് സാധിക്കില്ല എന്നായിരുന്നു മഹേശ്വറിന്റെ തീരുമാനം.

ഭാര്യാ നൽകിയ പ്രതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വഷണമാരംഭിച്ചു.അന്വഷണത്തിനൊടുവിൽ ഭവാനി നൽകിയ പരാതി സത്യമാണെന്നു തെളിയുകയും ഐപി എസ് ട്രെയിനിയായ മഹേശ്വരിന് സസ്‌പെൻഷൻ ലഭിക്കുകയിരുന്നു.ഭാര്യയെ കാരണങ്ങളില്ലാതെ മാനസികമായും ശാരീരികമായും ഉപ.ദ്രവിച്ചതിനാണ് മഹേശ്വർ റെഡ്ഢിക്ക് ഉന്നത തല സസ്‌പെൻഷൻ ലഭിച്ചത്.ഭാര്യക്ക് അന്തസ്സ് പോരെന്നു പറഞ്ഞ് ഉപേക്ഷിച്ച അവനൊക്കെ സസ്പെന്ഷന് അല്ല ഡിസ്മിസ്സൽ തന്നെ കൊടുക്കണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.അവന്റെ അഹങ്കാരത്തിന് ദൈവം നൽകിയ ശിക്ഷയാണ് എന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്.ശരിക്കും ഇത് ദൈവത്തിന്റെ ശിക്ഷ തന്നെയാണ് എന്ന് നിസംശയം പറയാം…

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.