സപ്ലൈകോ ജില്ലാതല ഓണംഫെയര്‍ സുല്‍ത്താന്‍ബത്തേരിയില്‍ സെപ്തംബര്‍ 7ന് രാവിലെ 10 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കു. ടി.സിദ്ധിഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സുല്‍ത്താന്‍ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേഷ് ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്







