ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ ജന വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി ഔട്ട് പോസ്റ്റില്‍ ഡ്രസിങ് റൂം നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയുടെയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വലിയതടത്തില്‍ റോഡ് ടാറിംഗ് പ്രവര്‍ത്തിക്ക് 4,50,000 രൂപയുടെയും ഭരണാനുമതി നല്‍കി.
ടി സിദ്ധിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ സണ്‍റൈസ് സ്‌പോര്‍ട്‌സ് ക്ലബ് കെട്ടിടം നിര്‍മ്മാണ പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.