പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യ രക്ഷാധികാരിയും എം.എൽ.എമാരായ ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ എന്നിവർ രക്ഷാധികാരികളും
കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ ഐസക്ക് ചെയർമാനും നഗരസഭാ വൈസ് ചെയർപേഴ്സൺ സരോജിനി വൈസ് ചെയർമാനും ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ജനറൽ കൺവീനറും പട്ടികജാതി വികസന ഓഫീസർ, ഐ.റ്റി.ഡി. പി അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ കോ- കൺവീനറുമാണ്. . സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന പരിപാടിയുടെ നടത്തിപ്പിന് ആറ് സബ് കമ്മിറ്റികളും രൂപീകരിച്ചു. കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ ഐസക്കിൻ്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ-കല – കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
സി.കെ ശിവരാമൻ, ഐ.യു.എം.എൽ ജില്ലാ വൈസ് പ്രസിഡൻ്റ് റസാഖ് കൽപ്പറ്റ, എൽ. എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ ബെന്നി ജോസഫ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിൻ്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ പി.സി മജിദ്, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി. കെ ബാല സുബ്രഹ്മണ്യൻ, നഗരസഭാ സെക്രട്ടറി എൻ.കെ അലി അസ്കർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ