ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാഭരണ കൂടം

മുണ്ടക്കൈ- ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സംഘം വിലയിരുത്തി. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ കൃതൃതയോടെയുള്ള രക്ഷാപ്രവര്‍ത്തനം സാഝധ്യമാക്കാന്‍ കഴിയുന്ന വിവരങ്ങളാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെവെച്ചതെന്ന് നീലഗിരി ജില്ലാ റവന്യൂ ഓഫീസര്‍ എം.നാരായണന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖകളിലെ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ദുരിതാസ്വാസ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍, മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, താത്ക്കാലിക പുനരധിവാസം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ടീം അംഗങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനം മികച്ചതാണെന്ന് കൂന്നൂര്‍ സബ് കളക്ടര്‍ കെ.സംഗീത പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന സന്ദര്‍ശനത്തിന് റവന്യൂ, ഹൈവേ, തദ്ദേശം,ആരോഗ്യം, പോലീസ്, കൃഷി, സിവില്‍ സപ്ലൈസ് വകുപ്പ്, മണ്ണ് സംരംക്ഷണം, ബ്ലേക്ക് ഡവലപ്‌മെന്റ്് ഓഫീസര്‍ അടങ്ങിയ 17 അംഗ സംഘമാണ് ജില്ലയില്‍ എത്തിയത്. വ്യവസായ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, ജിയോളജിസ്റ്റ് ടി.എം ഷെല്‍ജു, പോലീസ്, എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഏല്‍സ്റ്റണിലെ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയാവും: മന്ത്രി കെ രാജന്‍

കൂടുതല്‍ തൊഴിലാളികളെയും ഉപകരണങ്ങളും എത്തിച്ച് പ്രവൃത്തി ദ്രുതഗതിയില്‍ നടപ്പാക്കും ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന പുനരധിവാസ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയാവുമെന്നും ടൗണ്‍ഷിപ്പ് മികച്ച പുനരധിവാസ സെറ്റില്‍മെന്റാണെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി

എം.എസ്.എം.ഇ ക്ലിനിക്ക് 22 ന്

മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്‌സിലറേറ്റിങ് എം.എസ്.എം.ഇ പെര്‍ഫോമന്‍സിന്റെ ഭാഗമായാണ് പരിശീലനം. സൂക്ഷ്മ, ചെറുകിട, ഇടത്തരം

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിന ശിൽപശാല

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ദുരന്ത പ്രതിരോധ, നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ

അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയ നേട്ടങ്ങളുമായി പൊഴുതന ഗ്രാമപഞ്ചായത്ത്

പൊഴുതന: അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, കുടിവെള്ളം, യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നേറ്റങ്ങൾ കൈവരിച്ച വികസന പദ്ധതികളുമായി പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്. പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു…

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 30

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍

നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.