ആഗോള കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് കാട്ടത്തറ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനവും സെമിനാറും ശാസ്ത്രീയ കൈ കഴുകല്‍ പരിശീലനവും സംഘടിപ്പിച്ചു. ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായി കൈ കഴുകല്‍ സംബന്ധിച്ച്് പരിശീലനം നല്‍കി. പരിശീലനത്തിന് എം.എല്‍.എസ്.പി നഴ്‌സ് ജംഷീദ നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ ഷിബു മാസ്റ്റര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ കെ.ആര്‍ ദീപ, കോട്ടത്തറ കുടുംബാരോഗ്യം മെഡിക്കല്‍ ഓഫീസര്‍ ഡോ സുനന്ദ് കുമാര്‍, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടോമി തോമസ്, എപിടെമിയോളജിസ്റ്റ് ഡോ ബിപിന്‍ ബാലകൃഷ്ണന്‍, തരിയോട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ അസീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹര്‍കിഷന്‍, സ്‌കൂള്‍ എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ദീപ എന്നിവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്