കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ ജെ.ആര്‍.സി അംഗങ്ങളുടെ സ്‌കാര്‍ഫിങും ഗാന്ധിജയന്തി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം ഷമീര്‍ നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജെ.ആര്‍.സി ഫസ്റ്റ് എയ്ഡ് ബോക്‌സ് സ്‌കൂളിന് കൈമാറി. പ്രധാന അധ്യാപിക സാലി മാത്യു, എന്‍.ജസ്‌ന, എം. അബ്ദുല്‍ ഗഫൂര്‍, പി.ജെ റൈചല്‍ എന്നിവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്