സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനം സെന്റ് മേരിസ് കോളേജ് റെസിഡന്റ് മാനേജർ ജോൺ മത്തായി നൂറനാൽ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി പി സുധീഷ് അധ്യക്ഷത വഹിച്ചു. സത്താർ വിൽട്ടൻ മുഖ്യഥിതി ആയിരുന്നു. സാജിദ് എൻ സി, സംഷാദ് പി.,ഷമീർ സി കെ, ഹരീഷ്, സരിൽ ജോസഫ്, നവാസ് ടി എന്നിവർ സംസാരിച്ചു.

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







