ആദ്യം ഹാർപിക് പിന്നീട് യൂറിയ; രണ്ടും ചേർത്ത് ചവിട്ടി കുഴച്ച് പരുവപ്പെടുത്തിയെടുക്കുന്ന രുചികരമായ പലഹാരം; വീഡിയോ പുറത്തുവന്നതോടെ വഴിയോരക്കച്ചവടക്കാർ പോലീസ് പിടിയിൽ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

കാലു കൊണ്ട് മാവ് കുഴച്ച വഴിയോര കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഝാൻസി സ്വദേശികളായ അരവിന്ദ് യാദവ് (35), സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരെയാണ് ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ഗോല്‍ഗപ്പ വില്‍ക്കുന്നവരാണ് പ്രതികള്‍.

ജാർഖണ്ഡിലെ ഗർവാ മേഖലയിലാണ് പ്രതികള്‍ ഗോല്‍ഗപ്പ വിറ്റിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് നഗ്നമായ കാലുകൊണ്ട് രണ്ട് പേർ മാവു കുഴയക്കുന്ന വീഡിയോ പ്രചരിച്ചത്. തയ്യാറാക്കിയ ഗോല്‍ഗപ്പയുടെ നിരവധി പാക്കറ്റുകള്‍ സമീപത്ത് കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗോല്‍ഗപ്പ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് എന്ന കുറിപ്പൊടെ പ്രചരിച്ച വീഡിയോ അതിവേഗം വൈറലായി.

ഇതോടെ പ്രദേശവാസികള്‍ അരവിന്ദിനെയും സതീഷിനെയും തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. രുചിക്കായി ഗോല്‍ഗപ്പയില്‍ യൂറിയയും ഹാർപിക്കും (ടോയ്‌ലറ്റ് ക്ലീനർ) ഉപയോഗിച്ചതായും ഇവർ പൊലീസിനോട് പിന്നീട് സമ്മതിച്ചു. പ്രദേശത്തെ മറ്റൊരു കച്ചവടക്കാരനാണ് ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
https://x.com/dhananjaynews/status/1846745369235141010?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1846745369235141010%7Ctwgr%5Efd3655bdcc9414be4139fb6643d04509d5b717f6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D113847
പ്രതികളുടെ പക്കല്‍ നിന്ന് ഭക്ഷ്യവസ്തുക്കളില്‍ ചേർക്കാൻ ഉപയോഗിച്ചിരുന്ന യൂറിയ അടക്കമുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ വയനാട് ജില്ലയിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ (ഡിസംബർ 7) വയനാട് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടു ക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ

ലഹരിവിരുദ്ധ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.