പൊഴുതന: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മകൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കും എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പ്രിയങ്ക ഗാന്ധിയുടെ പൊഴുതന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ പോലും വയനാടിനെ സഹായിക്കാൻ രണ്ടു സർക്കാരുകളും തയ്യാറായില്ല. മെഡിക്കൽ കോളേജ്,റെയിൽവേ,തുരങ്കപാത എല്ലാം വയനാടൻ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻകെ വി ഉസ്മാൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി,ടി സിദ്ധിഖ് എംഎൽഎ, എം ലിജു, എൻഡി അപ്പച്ചൻ, പി പി ആലി, ടി ജെ ഐസക്, എബിൻ മുട്ടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്