കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ അപര്‍ണ കെ ബാലന്‍ ഒന്നാം റാങ്കും സി.കെ സുനില്‍ രണ്ടാം റാങ്കും കൊച്ചി സെന്ററിലെ ഗോപിക ശ്രീനിവാസന്‍, തിരുവനന്തപുരം സെന്ററിലെ ആര്‍.വി അശ്വതി എന്നിവര്‍ മൂന്നാം റാങ്കും നേടി. പരീക്ഷാഫലം www.keralamediaacademy.org ല്‍ ലഭിക്കും.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്