ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഐ.സി.റ്റി.സി വൈത്തിരിയുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എയ്ഡ്‌സ് ദിനാചരണം നടത്തി.ആര്‍.എം.ഒ ഡോ.ഹാദിക് അല്‍ ജൗഹര്‍ റെഡ് റിബണ്‍ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എല്‍.ജി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ഫിസിഷ്യന്‍ ഡോ.ആര്‍ വിവേക് പ്രതിഞ്ജ ചൊല്ലി കൊടുത്തു.ഉത്തരവാദിത്വം പങ്കുവെയ്ക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം എന്ന വിഷയത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റ്റി.റ്റി അമ്രിഷും, എയ്ഡ്‌സുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് ഐ.സി.റ്റി.സി കൗണ്‍സിലര്‍ ഇ.പി ഷാനിയും,ഐ.സി.റ്റി.സി ലാബ്‌ടെക്‌നീഷ്യന്‍ പി.ജി ആതിരയും ക്ലാസ്സെടുത്തു. നേഴ്‌സിംഗ് സൂപ്രണ്ട് കെ.എം ജയമോള്‍ നന്ദിയും പറഞ്ഞു.

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം