വെള്ളമുണ്ട: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് യൂത്ത് ലീഗ്.വെള്ളമുണ്ട സിറ്റി ലീഗ് ഓഫിസിൽ നടന്ന കൺവൻഷൻ യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രടറി.ടി അസിസ് ഉദ്ഘാടനം ചെയ്തു. റാഷിദ്.എ അധ്യക്ഷത വഹിച്ചു.സഫ്വാൻ കിണറ്റിങ്കൽ മുഖ്യ പ്രഭാഷണം നടത്തി.ലത്തീഫ് സി.എച്ച്, കബീർ മഞ്ചേരി, റഹ്മാൻ.പി, സുബൈർ ഇ.കെ, പി.കെ സാജിർ,ഷൗക്കത്ത് ചാക്കൻ എന്നിവർ സംബന്ധിച്ചു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






