കുടുംബശ്രീയുടെ നേതൃത്വത്തില്‍ സഹായത്തോടെ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സിഎസ്ആര്‍ ധനസഹായത്തോടെ തിരുനെല്ലി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ഗോത്ര സമഗ്ര വികസന പദ്ധതിയിലെ ബാലസഭകളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി സംഘടിപ്പിച്ച ധ്രുവ സാമൂഹിക പ്രതിബദ്ധതാ ക്യാമ്പയിന് സമാപിച്ചു. 12 ദിവസങ്ങലിലായി സംഘടിപ്പിച്ച ക്യാമ്പയിനില്‍ ബന്ധപ്പെട്ട പഞ്ചായത്തുകളിലെ 104 കുട്ടികളാണ് പങ്കെടുത്തത്. ജീവിത നൈപുണി വികസനത്തിലൂടെ കൗമാരക്കാരില്‍ വിദ്യാഭ്യാസ ചിന്ത, കായിക പ്രതിരോധ ശേഷി, ആത്മധൈര്യം, ലക്ഷ്യബോധം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ധ്രുവ പദ്ധതിയുടെ സമാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. എ.ഡി.എം.സി എ റജീന, ട്രൈബല്‍ സ്പെഷ്യല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണന്, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എകെജി, ചെല്ലിച്ചിറക്കുന്ന്, പ്രിയദർശിനി, താഴമുണ്ട പ്രദേശങ്ങളിൽ നാളെ (ഓക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പനമരം ഇലക്ട്രിക്കൽ സെക്ഷൻ







