സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍, വൈദ്യന്‍മാര്‍ എന്നിവര്‍ക്ക് വനവിഭവ ശേഖരണം- സുസ്ഥിരമായ ഉപയോഗം എന്ന വിഷയത്തില്‍ ശില്‍പശാലയുടെ സംഘടിപ്പിച്ചു. ശില്‍പശാല സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഔഷധസസ്യ കൃഷി, വിപണനം, വന്യമൃഗങ്ങള്‍ ഭക്ഷിക്കാത്ത ഔഷധസസ്യങ്ങളുടെ കൃഷി രീതി, സുസ്ഥിര ഉപയോഗ സാധ്യതകള്‍ സംബന്ധിച്ച് ഡോ. കെ.സി ചാക്കോ, ഡോ. പി.എസ് ഉദയന്‍, നിഖില എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വന്യമൃഗങ്ങള്‍ ഭക്ഷിക്കാത്ത 10 ഔഷധസസ്യങ്ങള്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നട്ടുവളര്‍ത്താനും അവയുടെ പരിപാലനത്തിന് പഞ്ചായത്ത് ബിഎംസി, കര്‍ഷകര്‍, തൊഴിലുറപ്പ് എന്നിവയുടെ സംയുക്ത സഹായം ഉറപ്പാക്കുന്നത് സംബന്ധിച്ചും ശില്‍പശാല ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായ പരിപാടിയില്‍ സെക്രട്ടറി കെ.എ ജയസുധ, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പി.എസ്.ഒ ഡോ. സി.എസ് വിമല്‍ കുമാര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ്, ബിഎംസി കണ്‍വീനര്‍, വാര്‍ഡ് അംഗങ്ങള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എകെജി, ചെല്ലിച്ചിറക്കുന്ന്, പ്രിയദർശിനി, താഴമുണ്ട പ്രദേശങ്ങളിൽ നാളെ (ഓക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പനമരം ഇലക്ട്രിക്കൽ സെക്ഷൻ







