ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി ആനിമേഷന്‍ നിര്‍മ്മാണം സാധ്യതകളും പരിചയപ്പെടുത്തിയുള്ള ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 68 യൂണിറ്റുകളില്‍ നിന്നും ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും അനിമേഷന്‍ പ്രോഗ്രാമിങ് വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 52 കുട്ടികള്‍ കൈറ്റ് ജില്ലാ ഓഫീസിലും പനമരം ഗവ ഹ.ര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു. വീടുകളിലെ സുരക്ഷാ സംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കാനുള്ള പ്രോട്ടോടൈപ്പുകള്‍ തയ്യാറാക്കലാണ് ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗം കുട്ടികള്‍ പൂര്‍ത്തീകരിച്ചത്. വീടുകളിലെ ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം, പാചകവാതക ചോര്‍ച്ച, തീപിടുത്തം എന്നിവ കണ്ടെത്തി നിയന്ത്രിക്കാനുള്ള മൊബൈല്‍ ആപ്പുകള്‍ ക്യാമ്പംഗങ്ങള്‍ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്‍കിയ റോബോട്ടിക് കിറ്റുകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ബ്ലെന്‍ഡര്‍ പ്രയോജനപ്പെടുത്തിയുള്ള ത്രിഡി അനിമേഷന്‍ നിര്‍മ്മാണമായിരുന്നു ജില്ലാ ക്യാമ്പില്‍ അനിമേഷന്‍ വിഭാഗക്കാരുടെ പ്രവര്‍ത്തനം. അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്‌സചറിങ്ങ് സ്‌കള്‍പ്‌റിങ്, റിഗ്ഗിങ്, തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിയതിന് ശേഷമാണ് കുട്ടികള്‍ സ്വന്തമായി അനിമേഷന്‍ സിനിമ തയ്യാറാക്കയത്. ക്യാമ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നാല് കുട്ടികളെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ക്യാമ്പിന്റെ സമാപന പരിപാടിയില്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി പങ്കെടുത്തു.

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും







